തിരുവനന്തപുരം: കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിലിന്റെ ആസ്ഥാന മന്ദിര ശിലാസ്ഥാപനവും നവീകരിച്ച സോഫ്ട്‌വെയറിന്റെ ഉദ്ഘാടനവും നാളെ ഉച്ചക്ക് 12ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പബ്ലിക് ഹെൽത്ത് ട്രെയിനിംഗ് സെന്ററിന് സമീപം നടക്കുന്ന ചടങ്ങിൽ അഡ്വ.വി.കെ.പ്രശാന്ത് എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ വഞ്ചിയൂർ.പി.ബാബു,ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.റീന.കെ.ജെ,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.വിശ്വനാഥൻ.കെ.വി,അഡീഷണൽ ഡയറക്ടർ ഓഫ് നഴ്സിംഗ് സർവീസ് രാധാമണി.കെ.ജോയിന്റ് ഡയറക്ടർ ഒഫ് നഴ്സിംഗ് എഡ്യൂക്കേഷൻ ബീന.എം.ആർ വിവിധ കൗൺസിൽ രജിസ്ട്രാർമാർ,സംഘടനാ ഭാരവാഹികൾ, വിവിധ തുറകളിലുള്ള നഴ്സുമാർ നഴ്സിംഗ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |