
ആലപ്പുഴ: ആരോഗ്യ വകുപ്പിലുണ്ടാകുന്ന തുടർച്ചയായ വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വകുപ്പ് മന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്ന്മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ. എം നസീർ ആവശ്യപ്പെട്ടു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ വിവാദത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനവും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് എ.എം നൗഫൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി നാസർബി താജ് സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ കമാൽ എം മാക്കിയിൽ മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
