
കോട്ടയം: ചൂടും ഇലപൊഴിച്ചിലും കാരണം ടാപ്പിംഗ് നിലച്ചതോടെ വിപണിയിൽ റബർ ക്ഷാമം രൂക്ഷമായി. ഉത്പാദനം കുത്തനെ കുറഞ്ഞതോടെ ആർ.എസ്.എസ് ഫോർ റബർ ബോർഡ് വില കിലോക്ക് 216 രൂപയിലേക്ക് കുതിച്ചു. രാജ്യാന്തര വിപണിയിൽ ബാങ്കോക്ക് വില ഒരു മാസത്തിനിടെ 20 രൂപ ഉയർന്ന് 217 രൂപയായി. വരും ദിവസങ്ങളിൽ ആഭ്യന്തര വിപണിയിൽ അന്താരാഷ്ട വില മറികടന്നേക്കും. റബർ വരവ് കുറഞ്ഞതോടെ ടയർ കമ്പനികൾ ഉയർന്ന വിലയിൽ വാങ്ങാൻ നിർബന്ധിതരായി.
സർക്കാർ പ്രഖ്യാപിച്ച 200 രൂപയുടെ ഉത്തേജക പാക്കേജ് അനുസരിച്ച് കിലോയ്ക്ക് 16 രൂപ ഇൻസെന്റീവ് ലഭിക്കേണ്ടതാണെങ്കിലും ആവശ്യത്തിന് ചരക്കില്ലാത്തതിനാൽ വില വർദ്ധനയുടെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല .
## റബർ ഷീറ്റ് ശേഖരമുള്ളവർക്കാണ് വില വർദ്ധനയുടെ നേട്ടമുള്ളത്. കാലാവസ്ഥാ വ്യതിയാനത്താൽ ഉത്പാദനം 40 ശതമാനം വരെ കുറഞ്ഞതിനാൽ കർഷകർക്ക് പ്രയോജനമില്ല
ജോളി വാളിപ്ലാക്കൻ
പ്രസിഡന്റ്
സെൻട്രൽ ട്രാവൻകൂർ റബർ ഗ്രോവേഴ്സ് അസോസിയേഷൻ
#########
കുരുമുളകിന് മികച്ച മുന്നേറ്റം
ഒരു മാസത്തിനിടെ കുരുമുളകിന്റെ വില കിലോയ്‌ക്ക് 20 രൂപ ഉയർന്നു. വൻകിടക്കാർക്കായി കച്ചവടക്കാർ കുരുമുളക് ശേഖരിക്കുന്നതാണ് വില ഉയർത്തുന്നത്. ഇന്ത്യൻ കുരുമുളകിന് വില ഉയർന്നതോടെ വിദേശ മുളകിന്റെ വരവ് കൂടി. വിയറ്റ്നാം കുരുമുളക് ശ്രീലങ്ക വഴി ഇന്ത്യയിലേക്ക് എത്തുന്നുണ്ട്.
#കയറ്റുമതി നിരക്ക് (ടണ്ണിന്)
ഇന്ത്യ -8000 ഡോളർ
ശ്രീലങ്ക- 7000 ഡോളർ
വിയറ്റ്നാം -6500 ഡോളർ
ബ്രസീൽ -6000 ഡോളർ
ഇന്തോനേഷ്യ- 6500 ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |