
കൊച്ചി: പുതുവർഷത്തിൽ രാജ്യത്തെ വാഹന വിപണിയിൽ മികച്ച മുന്നേറ്റം. ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ(എഫ്.എ.ഡി.എ) കണക്കുകളനുസരിച്ച് ജനുവരിയിൽ വാഹന വിൽപ്പന 18 ശതമാനം വർദ്ധനയോടെ 27.2 യൂണിറ്റുകളായി. ഗ്രാമീണ വിപണിയിലെ ഉണർവാണ് വാഹന വിൽപ്പനയിൽ മികച്ച മുന്നേറ്റം നേടാൻ സഹായിച്ചത്. സെപ്തംബറിൽ വാഹനങ്ങളുടെ ചരക്കു സേവന നികുതി കേന്ദ്ര സർക്കാർ കുറച്ചതും വിപണിയുടെ മികച്ച പ്രകടനത്തിന് കരുത്ത് പകർന്നു. യാത്രാ വാഹനങ്ങളുടെ വിൽപ്പന കഴിഞ്ഞ മാസം 7.22 ശതമാനം ഉയർന്ന് 513,475 യൂണിറ്റുകളായി. യായ്രാ വാഹനങ്ങളുടെയും ചരക്കു വാഹനങ്ങളുടെയും വിപണിയിൽ മികച്ച ഉണർവാണ് ദൃശ്യമാകുന്നതെന്ന് ഡീലർമാർ പറയുന്നു.
കാർഷിക മേഖലയിൽ ഉത്പാദനം ഉയർന്നതും വിളവെടുപ്പ് കാലവും വിവാഹ സീസണും വാഹന വിൽപ്പന മെച്ചപ്പെടാൻ ഇടയാക്കി. യായ്രാ വാഹനങ്ങളുടെ വിൽപ്പനയിൽ നഗരങ്ങളുടെ വിഹിതം 59.2 ശതമാനവും ഗ്രാമങ്ങളുടെ വിഹിതം 40.8 ശതമാനവുമാണ്. അതേസമയം ഗ്രാമങ്ങളിൽ യാത്രാ വാഹനങ്ങളുടെ വിൽപ്പനയിൽ ജനുവരിയിൽ 14.4 ശതമാനം വളർച്ചയുണ്ടായപ്പോൾ നഗരങ്ങളിലെ വളർച്ച 2.75 ശതമാനം മാത്രമാണ്.
മാരുതി ഒന്നാമത്
കാർ വിപണിയിൽ 42 ശതമാനം വിപണി വിഹിതവുമായി മാരുതി സുസുക്കിയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇക്കാലയളവിൽ 2,16,043 യൂണിറ്റുകളാണ് മാരുതി വിറ്റഴിച്ചത്. ഹ്യുണ്ടായ് മോട്ടോർ 12.84 ശതമാനം വിപണി വിഹിതവുമായി വിൽപ്പനയിൽ രണ്ടാം സ്ഥാനത്തെത്തി. ഇക്കാലയളവിൽ ഹ്യുണ്ടായ് 65,914 വാഹനങ്ങളുടെ വിൽപ്പന നേടി. ടാറ്റ മോട്ടോർസ് 63,558 കാറുകളുടെ വിൽപ്പനയോടെ 12.38 ശതമാനം വിപണി വിഹിതം കൈവരിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര 63,366 വാഹനങ്ങൾ നേടി.
ജനുവരിയിൽ 18,52,870 ഇരു ചക്ര വാഹനങ്ങളാണ് ഇന്ത്യയിൽ വിവിധ കമ്പനികൾ വിറ്റഴിച്ചത്.
ടു വീലർ വിൽപ്പനയും കുതിക്കുന്നു
ഡിസംബറിനേക്കാൾ 40 ശതമാനം വർദ്ധനയാണ് ഇരു ചക്ര വാഹന വിപണിയിലുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |