
മംഗലംഡാം: ഓടംതോട്ടിൽ കടുവയെ പിടികൂടുന്നതിനായി കൂട് വെച്ചു. ഓടംതോട് ചടച്ചിക്കുന്നിൽ വനമേഖലയോടു ചേർന്നുള്ള ജോസ് ചിറയ്ക്കലിന്റെ കൃഷിയിടത്തിലാണ് കൂട് വെച്ചത്. ജനുവരി രണ്ടിന് ഓടംതോട് സി.വി.എം. കുന്നിൽ ചരപറമ്പ് രവീന്ദ്രന്റെ വീട്ടുമുറ്റത്താണ് കടുവയുടെ സാന്നിദ്ധ്യം ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീട് ചടച്ചിക്കുന്ന് ഭാഗത്ത് രണ്ട് തവണ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെയാണ് കൂട് വയ്ക്കുന്നതിനുളള നടപടികളാരംഭിച്ചത്.
ഓടംതോട് മേഖലയിൽ പുലിയുടെ സാന്നിദ്ധ്യവും ഉള്ളതിനാൽ ഈ കൂട്ടിൽ പുലി കുടുങ്ങാനും സാദ്ധ്യതയുള്ളതായി നാട്ടുകാർ പറഞ്ഞു. കൂട് സ്ഥാപിച്ചതിനു സമീപം നിരീക്ഷണ കാമറയും സ്ഥാപിച്ചിട്ടുണ്ട്. മംഗലംഡാം ഡൈപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.എ.മുഹമ്മദ് ഹാഷിം, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ.കെ.കരീം, സി.രഞ്ജിത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.വീനീത്, എസ്.സജിത, പി.കെ.മഞ്ജു, കിഴക്കഞ്ചേരി പഞ്ചായത്തംഗങ്ങളായ ഷാജു ആന്റണി, എ.ഷെരീഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |