SignIn
Kerala Kaumudi Online
Tuesday, 24 February 2026 8.32 AM IST

കോട്ടയത്തുമുണ്ട് കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ.......... പൊളിച്ചില്ലെങ്കിൽ ഇത് വൈകാതെ പൊളിയും

Increase Font Size Decrease Font Size Print Page
build

കോട്ടയം : വീണ്ടുകീറിയ ഭിത്തികൾ, ചോർന്നൊലിക്കുന്ന മേൽക്കൂര, കോൺക്രീറ്റ് കമ്പികൾ പുറത്തേയ്ക്ക് തള്ളി നിൽക്കുന്നു...

കോഴിക്കോട് മാത്രമല്ല, കോട്ടയത്തുമുണ്ട് ജനങ്ങളുടെ ജീവന് ഭീഷണിയായി തലഉയർത്തി നിൽക്കുന്ന കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ. ഭൂരിഭാഗവും കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ളവയാണ്. പൊളിച്ച് മാറ്റാൻ നിരവധിത്തവണ തീരുമാനിച്ചെങ്കിലും ഒന്നും നടന്നില്ല. ഇതിനിടെ നിരവധിത്തവണ കെട്ടിടഭാഗങ്ങൾ പൊളിഞ്ഞുവീണിട്ടുണ്ട്. ഭാഗ്യം കൊണ്ട് വൻഅപകടം വഴിമാറുന്നു. സപ്ലൈകോ സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗത്തെ പാരപ്പിറ്റും കോൺക്രീറ്റും തകർന്നു. കാരാപ്പുഴ ഗസ്റ്റ് ഹൗസ് ഏതുനിമിഷവും നിലംപൊത്താം. കുമാരനല്ലൂരിലെ നഗരസഭ സോണൽ ഓഫീസിലെ മേൽക്കൂരഭാഗം അടരുന്നത് പതിവാണ്. ഇവിടെ നിരവധി ജീവനക്കാരാണ് ഭീതിയോടെ ജോലി ചെയ്യുന്നത്. നാഗമ്പടം സ്റ്റേഡിയത്തിന് കീഴെയുള്ള കടമുറികൾ പലതും ഉപയോഗയോഗ്യമല്ല. മുൻപ് തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ വിവിധ ഭാഗങ്ങൾ തകർന്നു വീഴുന്നതു പതിവായതോടെ കോടതി ഇടപടെലിൽ പൊളിച്ചു നീക്കി. കോടിമതയിലെ പച്ചക്കറി മാർക്കറ്റിലെ പല കെട്ടിടങ്ങളും ശോച്യാവസ്ഥയിലാണ്. ദിനംപ്രതി നൂറുകണക്കിന് പേരാണ് ഇവിടെയെത്തുന്നത്.

നിയമങ്ങൾ കാറ്റിൽപ്പറത്തി

കെട്ടിടത്തിന് മതിയായ സുരക്ഷയില്ലാത്തതിനാൽ ഫയർഫോഴ്‌സ് നോട്ടീസയച്ച കെട്ടിടങ്ങൾ നഗരത്തിൽ നിരവധിയാണ്.
വർഷാവർഷം എൻ.ഒ.സി പുതുക്കുന്നവയും ചുരുക്കം. ബഹുനില കെട്ടിടങ്ങളിൽ ലിഫ്റ്റുകളുടെ സുരക്ഷ, അഗ്‌നിബാധയെ ചെറുക്കുന്നതിനുള്ള ക്രമീകരണങ്ങൾ, കെട്ടിടത്തിന്റെ വിശദമായ ബ്ലൂപ്രിന്റ് എന്നിവ പാലിച്ചാലാണ് എൻ.ഒ.സി ലഭിക്കുന്നത്. എന്നാൽ ഇതൊന്നുമില്ലാതെയാണ് പല കെട്ടിടങ്ങളും പടുത്തുയർത്തിയിരിക്കുന്നത്. അപകടങ്ങൾ പതിവാകുമ്പോഴും അധികൃതർ മൗനം പാലിക്കുകയാണ്‌.

അപകടങ്ങൾ തുടർക്കഥ
തിരുനക്കരയിലെ കെട്ടിടത്തിലെ കോൺക്രീറ്റ് അടർന്ന് ലോട്ടറി ജീവനക്കാരൻ മരിച്ചു
മെഡിക്കൽ കോളേജ് ആശുപത്രിയിലെ പഴയകെട്ടിടം തകർന്ന് വീട്ടമ്മ മരിച്ചു
ഒരു മാസം മുൻപ് സ്ലാബ് തകർന്ന് അന്യസംസ്ഥാന തൊഴിലാളിയ്ക്ക് പരിക്കേറ്റു
2 വർഷം മുൻപ് മാർക്കറ്റ് റോഡിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് ബീം ഇടിഞ്ഞുവീണു
കുമാരനല്ലൂർ സോണൽ ഓഫീസിൽ കോൺക്രീറ്റ് പാളി അടർന്നുവീഴുന്നത് പതിവ്


''കെട്ടിടങ്ങളുടെ ശോച്യാവസ്ഥ സംബന്ധിച്ച് പരാതികൾ ഉയർന്നാലും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താറില്ല. നിരവധിപ്പേർ വന്നുംപോയും ഇരിക്കുന്ന പ്രധാന കേന്ദ്രമാണ് കോടിമത മാ‌ർക്കറ്റ്. അപകടം ക്ഷണിച്ച് വരുത്തരുത്. കോഴിക്കോട് അപകടത്തിൽ നിന്ന് പാഠമുൾക്കൊള്ളണം.
-(കോടിമതയിലെ വ്യാപാരികൾ)

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.