
വില 5.65 ലക്ഷം മുതൽ
കൊച്ചി : നിസാന്റെ ഏഴ് സീറ്റുള്ള എം.പി.വി 'ഗ്രാവൈറ്റ്' വിപണിയിലെത്തി. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് എന്നിവയുൾപ്പെടെ 30ലധികം സുരക്ഷാ സവിശേഷതകളോടെയാണ് നിസാൻ ഗ്രാവൈറ്റ് എത്തുന്നത്. 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനാണ് ഗ്രാവൈറ്റിലുള്ളത്. 72 എച്ച്.പി കരുത്തും പരമാവധി 96 എൻ.എം ടോർക്കും പുറത്തെടുക്കുന്ന എൻജിൻ 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എ.എം.ടി ട്രാൻസ്മിഷനോടെയാണ് എത്തുന്നത്. ഇന്ധനക്ഷമത എ.എം.ടിയിൽ ലിറ്ററിന് 19.6 കിലോമീറ്ററും മാന്വൽ വാഹനത്തിൽ ലിറ്ററിന് 19.3 കിലോമീറ്ററുമാണ്.
അഞ്ച് കളർ ഓപ്ഷനുകൾ
മികച്ചതും ആകർഷകവുമായ ഇന്റീരിയർ, എക്‌സ്റ്റീരിയർ ലുക്കിലെത്തുന്ന ഗ്രാവൈറ്റ് ഫോറസ്റ്റ് ഗ്രീൻ, ഒനിക്‌സ് ബ്ലാക്ക്, ബ്ലേഡ് സിൽവർ, സ്റ്റോം വൈറ്റ്, മെറ്റാലിക് ഗ്രേ എന്നിങ്ങനെ 5 കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ചെന്നൈയിലെ നിസാൻ പ്ലാന്റിലാണ് ഗ്രാവൈറ്റ് നിർമിക്കുന്നത്. കൂടുതൽ സൗകര്യപ്രദവും അത്യാധുനിക സാങ്കേതിക വിദ്യയും ഉൾപ്പെടുത്തി ലിമിറ്റഡ് എഡിഷൻ ഗ്രാവൈറ്റും ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്.
നിസാന്റെ ഇന്ത്യൻ വിപണിയിലെ സുസ്ഥിരമായ വളർച്ചാ ഘട്ടത്തിന്റെ തുടക്കമാണ് ഗ്രാവൈറ്റ് വിപണനോദ്ഘാടനം
തിയറി സബാഗ്
ഡിവിഷണൽ വൈസ് പ്രസിഡന്റ് ആൻഡ് ഇന്ത്യ പ്രസിഡന്റ്
നിസാൻ
മിഡിൽ ഈസ്റ്റ്,
ഇന്ത്യയുടെ മൊബിലിറ്റി അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന വാഹനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പ്രതിജ്ഞാബദ്ധം
സൗരഭ് വത്സ
മാനേജിംഗ് ഡയറക്ടർ
നിസ്സാൻ മോട്ടോർ ഇന്ത്യ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |