
ഓയൂർ: കൂട്ടുകാർക്കൊപ്പം മീൻ പിടിക്കുന്നതിനിടെ ഇത്തിക്കരയാറ്റിൽ മുങ്ങിമരിച്ച യുവാവിന്റെ മൃതദ്ദേഹം ഖബറടക്കി. ഓയൂർ അടയറ,മുണ്ടാമഞ്ചൽ റിഹാൻ മൻസിലിൽ സുനീറിന്റെ മകൻ എസ്. മുഹമ്മദ് റിഹാന്റെ (18) മൃതദ്ദേഹമാണ് ഇന്നലെ ഉച്ചയോടെ ഓയൂർ പയ്യക്കോട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ ഖബറടക്കിയത്. കഴിഞ്ഞദിവസം വൈകിട്ട് 4ഓടെയായിരുന്നു സംഭവം. അനുജനും മറ്റൊരു കൂട്ടുകാരനുമൊത്ത് വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് താഴെയുള്ള കടവിൽ മീൻ പിടിച്ചു കൊണ്ടിരിക്കെ കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നു.നിലവിളി കേട്ട് നാട്ടുകാരെത്തി മുഹമ്മദ് റിഹാനെ കരയ്ക്കെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്:സെമീറ.സഹോദരി: നജ്ര,സഹോദരൻ: ഇർഫാൻ. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയിൽ 'മുഹമ്മദ് റിഹാനെ കരയ്ക്കെടുത്തെങ്കിലും' എന്നതിന് പകരം ' സുനീറിനെ കരയ്ക്കെടുത്തെങ്കിലും' എന്ന് തെറ്റായി പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |