
അങ്കമാലി : അക്ഷരങ്ങളാൽ പടപൊരുതിയ എഴുത്തുകാരൻ. അതായിരുന്നു ജേക്കബ് നായത്തോട്. എഴുത്തിലൂടെ സംവദിക്കുന്നതെല്ലാം പുരോഗമന ചിന്താധാരയുടെ ദാർശനിക തലങ്ങൾ. തമ്പി എന്ന് വിളിപ്പേരുള്ള അങ്കമാലിയുടെ സ്വന്തം സാഹിത്യകാരനെ ഇന്നും നാട്ടുകാർ സ്മരിക്കുന്നു. പനമ്പ്, കണ്ണകി ഊര്, തടവറയിലെ വിശുദ്ധർ, സിന്ധു നദിയുടെ തീരങ്ങളിൽ തുടങ്ങി അദ്ദേഹത്തിന്റേതായ നോവലുകൾ അനവധി. പ്രഥമ അബുദാബി ശക്തി അവാർഡ് നേടിയ കാവൽക്കാർ ഉൾപ്പെടെ നിരവധി ചെറുകഥകളും അദ്ദേഹമെഴുതി. എഴുത്തുകാരന് പുറമെ മികച്ച അദ്ധ്യാപകനും മണ്ണിനെ അറിഞ്ഞ കർഷകനുമായിരുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥം അദ്ദേഹമെഴുതിയ അവസാന നോവലായ അടിമക്കാശ് മരണാനന്തര ആദരവായി പ്രകാശനം ചെയ്യുകയാണ്. പുരോഗമന കലാസാഹിത്യസംഘം 27ന് അങ്കമാലി സി.എസ്.എയിൽ സ്മൃതി സദസും പുസ്തക പ്രകാശനവും സംഘടിപ്പിക്കും. വൈകിട്ട് 5ന് നടക്കുന്ന പരിപാടി കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.കെ.പി.മോഹനൻ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |