
ആലുവ: മലയാളത്തിൽ ഡോക്ടറേറ്റ് നേടിയ മികച്ച ഗവേഷണ പ്രബന്ധത്തിന് ഏർപ്പെടുത്തിയിട്ടുള്ള 2025ലെ സിനു വർഗീസ് സ്മാരക എൻഡോവ്മെന്റ് പുരസ്കാരത്തിന് ഇരിങ്ങാലക്കുട ഗവ. മോഡൽ ഹയർസെക്കഡറി സ്‌കൂൾ അദ്ധ്യാപിക ഡോ.കെ.എസ്. ഇന്ദുലേഖയെ തിരഞ്ഞെടുത്തു. ശില്പകലയും സംസ്കാര ചിത്രവും: കേരളത്തിലെ മാതൃകകൾ എന്നതായിരുന്നു ഗവേഷണ വിഷയം. ഡോ.വിപി. മാർക്കോസ്, ഡോ.കെ.പി.ജോർജ്, ഡോ.സിബു മോടയിൽ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മാർച്ച് 5ന് രാവിലെ 10.30ന് യു.സി കോളേജിൽ ഡോ. വത്സലൻ വാതുശ്ശേരി സമ്മാനിക്കും. സിനു വർഗ്ഗീസ് അനുസ്മരണ പ്രഭാഷണം പ്രിൻസിപ്പൽ ഡോ. മിനി ആലീസ് നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |