
കളമശേരി: ദേശീയപാതയിൽ കളമശേരി ടി.വി.എസ് കവലയ്ക്ക് സമീപമുള്ള വൃക്ഷങ്ങൾ വ്യാപകമായി വെട്ടിനശിപ്പിച്ചു. മെട്രോ അധികൃതർ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച വിവിധ തരത്തിലുള്ള വൃക്ഷങ്ങളാണ് കഴിഞ്ഞദിവസം വെട്ടി നശിപ്പിച്ചത്. നിലവിലുള്ള കെട്ടിടത്തിൽ പുതിയതായി ആരംഭിക്കാൻ പോകുന്ന സ്വകാര്യ സ്ഥാപനത്തിന് വേണ്ടി മോടി കൂട്ടിയത് പുറമെ നിന്ന് നോട്ടം കിട്ടുന്നതിന് വേണ്ടിയാണ് വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്. അതുപോലെ തന്നെ തൊട്ടടുത്തുള്ള മറ്റൊരു കാർ ഷോറൂമിന്റെ മുന്നിലും വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചിട്ടുണ്ട്. വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |