
കൊച്ചി: കുടിശികയും ക്ഷാമബത്തയും അടിയന്തരമായി വിതരണം ചെയ്യണമെന്ന് കെ.എസ്.ഇ.ബി പെൻഷണേഴ്‌സ് കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. എറണാകളം പവർ ഹൗസ് കോമ്പൗണ്ടിൽ ഐക്യദാർഢ്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ. ആർ. രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഇ.പി. ശ്രീദേവി, ക്ഷേമകാര്യ സമിതി കൺവീനർ കെ.പി. പ്രദീപ്, വനിതാവേദി കോ ഓർഡിനേറ്റർ ഷീല എം. ഡാനിയേൽ, ജില്ലാ സെക്രട്ടറി പി. ജെ. ശിവദാസൻ, ട്രഷറർ പി. എം.അബ്ദുൾ റഹിം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |