തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൊതു വിദ്യാഭ്യാസ വിഭാഗം സിപെറ്റിന് കീഴിലുള്ള മഹ്ദിയ്യ കോഴ്സിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്. ഹയര്‍സെക്കണ്ടറി, ഡിഗ്രി തലങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഭൗതിക പഠനത്തോടൊപ്പം ഉന്നത നിലവാരത്തിലുള്ള മതപഠനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 2016ലാണ് മഹ്ദിയ്യ കോഴ്സ് ആരംഭിച്ചത്. ചടങ്ങില്‍ ദാറുല്‍ഹുദാ ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, കോട്ടക്കല്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.കെ നാസര്‍, സി.എച്ച്. മുഹമ്മദ് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഹംസ ഹാജി മൂന്നിയൂര്‍, പി.കെ.മുഹമ്മദ് ഹാജി വെളിമുക്ക്, കെ.സി മുഹമ്മദ് ബാഖവി, യൂസുഫ് ഫൈസി മേല്‍മുറി, മഹ്ദിയ്യ സ്ഥാപന പ്രതിനിധികളായ നദീര്‍ ഹുദവി വേങ്ങര, മുജീബ്, കബീര്‍ ഹുദവി, മുഷ്താഖ് ഹുദവി കൊളവയല്‍ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |