
കാസർകോട് :അണങ്കൂർ എം എക്സ് മോട്ടോ സർവീസ് സെൻററിൽ ബാറ്ററി തകരാറുമൂലം സർവീസിന് വച്ചിരുന്ന പരവനടുക്കം സ്വദേശി കെ.സുരേഷിന്റെ കൊമാക്കി ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി ഷോട്ട് സർക്യൂട്ട് മൂലം കത്തിനശിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ.വേണുഗോപാലിൻറെ നേതൃത്വത്തിൽ സേനയെത്തി ബാറ്ററി കണക്ഷൻ വിച്ഛേദിച്ചാണ് തീ അണച്ചത് .വാഹനത്തിന്റെ ബാറ്ററിയും സീറ്റും പൂർണ്ണമായി കത്തി നശിച്ചിരുന്നു. സമീപത്തായി സർവീസിനായി കൊണ്ടുവന്നിരുന്ന ഇലക്ട്രിക് സ്കൂട്ടറുകളും ഉണ്ടായിരുന്നു. സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വൻ തീപിടിത്തം ഒഴിവായി. സേനാംഗങ്ങൾ ആയ എച്ച്.ഉമേശൻ, എം.എ.വൈശാഖ് ,പാർത്ഥസാരഥി ,വിഎസ് ഗോകുൽ കൃഷ്ണൻ, വി.കെ.ഷൈജു ഹോം ഗാർഡുമാരായ പി.വി.പ്രസാദ്. പി.ശ്രീജിത്ത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |