
പത്തനംതിട്ട: ജില്ലാ കോടതിയടക്കം പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിൽ എത്തുന്നവർ ആരോഗ്യ പരിരക്ഷ ഉറപ്പാക്കേണ്ട അവസ്ഥയാണ്. കാലപ്പഴക്കത്താൽ കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും ഇളകിവീഴുകയാണ്. സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ഈ അഞ്ചുനില കെട്ടിടത്തിനില്ല.
നടന്നുപോകുമ്പോഴാകും കെട്ടിടത്തിന്റെ പാളികൾ ഇളകിവീഴുന്നത്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാരണം ജീവനക്കാരെല്ലാം ഭീതിയോടെയാണ് ജോലി ചെയ്യുന്നത്. ടോയ്‌ലെറ്റുകളുടെ ദുർഗന്ധം കാരണം കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണ്. ബാത്ത് റൂമുകളിലേയും വാഷ് ബേസിനുകളിലേയും പൈപ്പുകൾ പൊട്ടി മലിനജലം പുറത്തേക്ക് ഒഴുകുന്നുണ്ട്.
നിരവധി സർക്കാർ ഓഫീസുകളും വിവിധ കോടതികളും പ്രവർത്തിക്കുന്നത് മിനി സിവിൽ സ്റ്റേഷൻ സമുച്ചയത്തിലാണ്. ദിവസവും ധാരാളം പേർ വന്നുപോകുന്ന സ്ഥലമാണിത്.
നിരവധി തവണ ജീവനക്കാർ പരാതി നൽകുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇതുവരെ ഫലമുണ്ടായിട്ടില്ല. ബാത്ത് റൂം പോലും ഇവിടില്ല.
ജീവനക്കാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |