SignIn
Kerala Kaumudi Online
Wednesday, 25 February 2026 3.54 AM IST

സ്ത്രീകൾക്കെതിരായ അതിക്രമം, 2025ൽ റിപ്പോർട്ട് ചെയ്തത് 1,980 കേസുകൾ

Increase Font Size Decrease Font Size Print Page

മലപ്പുറം: സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ജില്ലയിൽ കഴിഞ്ഞ വർഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത് 1,980 കേസുകൾ. ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള ക്രൂരമായ പീഡനമാണ് രജിസ്റ്റർ ചെയ്ത കേസുകളിൽ അധികവും, 663 എണ്ണം. മാനഹാനിയുമായി ബന്ധപ്പെട്ട് 379 കേസുകൾ റിപ്പോർട്ട് ചെയ്തു. പീഡനക്കേസുകളുടെ എണ്ണം 225 ആണ്. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് 64, തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് 13 കേസുകളും രജിസ്റ്റർ ചെയ്തു. സ്ത്രീകൾക്കെതിരായ മറ്റ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 636 കേസുകളും രജിസ്റ്റർ ചെയ്തു.

2021 മുതലുള്ള കണക്കുകൾ പരിശോധിച്ചാണ് സ്ത്രീകൾക്കെതിരായ ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള അതിക്രമങ്ങൾ തന്നെയാണ് കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്. 2024 - 699, 2023-597, 2022-624, 2021-649 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. 18,035 കേസുകളാണ് സംസ്ഥാനത്ത് ഈ വർഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മദ്യപാന ശീലം, മയക്കുമരുന്ന് ഉപയോഗം, ഇന്റർനെറ്റ് ദുരുപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം എന്നിവ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെ പ്രധാന കാരണങ്ങളാണ്. പരാതികൾ നൽകുന്നത് വർദ്ധിച്ചതാണ് കേസുകളിലെ വർദ്ധനവിന് കാരണം. നേരത്തെ, പലരും പരാതികൾ നൽകാൻ മുന്നോട്ട് വന്നിരുന്നില്ല. നിയമനടപടികളിൽ കാലതാമസം വരുമെന്ന ധാരണയും കുടുംബത്തിൽ നിന്നുള്ള എതിർപ്പും കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും സ്ത്രീകളെ പിന്നോട്ട് വലിച്ചിരുന്നു.

കുറ്റകൃത്യം---2025


പീഡനം----225

മാനഹാനി-- 379

തട്ടിക്കൊണ്ടുപോവൽ -13

ശല്യം ചെയ്യൽ--64

ഭർത്താവിൽ നിന്നും മറ്റ് ബന്ധുക്കളിൽ നിന്നുമുള്ള പീഡനം - 663
മറ്റ് കുറ്റകൃത്യങ്ങൾ- 636

ആകെ കേസുകൾ

2021 - 1,457
2022 - 1,795
2023 - 1,797
2024 - 2,068

2025-1,980

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.