
ചെങ്ങന്നൂർ: പുന്തല ഗ്രാമദീപം ഗ്രന്ഥശാല സംഘടിപ്പിച്ച റിപ്പബ്ലിക് സദസ് ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗം അസി. പ്രൊഫ. ഡോ.എബി തോമസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ ജോ. സെക്രട്ടറി ബി.ഷാജ് ലാൽ വിഷയാവതരണം നടത്തി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് ബിനു കുമാർ അദ്ധ്യക്ഷനായി. ബി.ബാബു, സി.ജി.തമ്പി, എം.ഐ.ബദറുദീൻ, ടി.എൻ.അനീഷ്, കെ.കെ. രവി, എ.വി.ജഗന്നാഥൻ നായർ, ജോസ് മത്തായി, എസ്.ചന്ദ്രലേഖ, ശ്രീകല സന്തോഷ്, പി.കെ.മോഹനൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |