കൊല്ലം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി എം.എം. സഞ്ജീവ് കുമാർ ആരംഭിച്ച നിരാഹാര സത്യാഗ്രഹം മുൻ കെ.പി.സി.സി പ്രസിഡന്റ് കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. വഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സേവിയർ ലോപ്പോസ് സ്വാഗതം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ,മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തർ എം.പി,ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ അഭിലാഷ്. ആർ. നായർ,സി.ജയചന്ദ്രൻ,വിനോദ് കൊഞ്ചിറവിള,നരുവാമൂട് ജോയ്,ഗായത്രി,ശംഭു പാൽക്കുളങ്ങര,അഡ്വ. കുന്നുകുഴി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |