കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ ഉമയനല്ലൂർ നേതാജി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരിച്ചു. കൊല്ലം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മയ്യനാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഷൈല,രണ്ടാം വാർഡിലെ മുംതാസ്, മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ വാഴപ്പള്ളി ഡിവിഷനിലെ മുഹമ്മദ് റാഫി, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി, ജില്ലാ പഞ്ചായത്ത് വികസന സമിതി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സെൽവി എന്നിവരെയാണ് ആദരിച്ചത്. ജില്ല ലൈബ്രറി കൗൺസിൽ ബാലോത്സവത്തിൽ കാർട്ടൂൺ രചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അർണവ് വിനോദിനെയും ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |