
കൊച്ചി: ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യയുടെ കെമിക്കൽ ഓഷ്യനോഗ്രഫിയുടെ മികച്ച പി.ജി പ്രബന്ധത്തിനുള്ള അവാർഡ് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ അക്വാട്ടിക് എൻവയോൺമെന്റ് മാനേജ്‌മെന്റ് വകുപ്പിലെ ഗവേഷണ ഫെലോയായ ആർ.നിഷയ്ക്ക് ലഭിച്ചു. കുഫോസ് അക്വാട്ടിക് എൻവയോൺമെന്റ് മാനേജ്‌മെന്റ് വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. അനു ഗോപിനാഥിന്റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണം. ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യനോഗ്രഫിയിൽ നടന്ന വേൾഡ് ഓഷ്യൻ സയൻസ് കോൺഗ്രസ് മുൻഡയറക്ടർ ഡോ. സതീഷ് ആർ. ഷെട്ടി, ഡയറക്ടർ പ്രൊഫ. സുനിൽ കുമാർ സിംഗ്, ഡോ. എൻ.പി. കുര്യൻ എന്നിവർ അവാർഡ് സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |