SignIn
Kerala Kaumudi Online
Thursday, 26 February 2026 3.54 AM IST

അങ്കണവാടിയിലേക്ക് സാധനങ്ങൾ കൈമാറി

Increase Font Size Decrease Font Size Print Page
punaloor-

കൊല്ലം: പുനലൂർ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ പുനലൂർ പവർഹൗസ് വാർഡിൽ കരിക്കത്തിൽ പ്രസേനൻ മെമ്മോറിയൽ അങ്കണവാടിക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ കസേരകൾ, മേശ, വാട്ടർ പ്യൂരിഫയർ, ടെലിവിഷൻ എന്നിവയാണ്​ വിതരണം ചെയ്തത്. ക്ലബ് പ്രസിഡന്റ് സുനിൽകുമാർ, സെക്രട്ടറി പി. പ്രതാപൻ, അസി. ഗവർണർ എസ്. എബി എന്നിവരിൽ നിന്ന് വാർഡ് കൗൺസിലർ ജി. ജയപ്രകാശ്, അങ്കണവാടി വർക്കർ ലത എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി. അങ്കണവാടികളെ സ്മാർട്ട്​ ആക്കുന്ന റോട്ടറി ക്ലബ് പ്രവർത്തനതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലബ് ഭാരവാഹികളായ എൻ.ജി. പിള്ള, പി.എസ്. നായർ, ഡോ. ടി.എൻ. സുധാകരൻ നായർ, അൻജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.