
കൽപ്പറ്റ: ഉരുൾദുരന്ത ബാധിതർക്കായുള്ള കോൺഗ്രസ് നടപ്പിലാക്കുന്ന ഭവനപദ്ധതിക്ക് ഇന്ന് കുന്നമ്പറ്റയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ശിലയിടും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ എം.പി, പ്രിയങ്കാഗാന്ധി എം.പി, കെ പി സി സി പ്രസിഡന്റ് സണ്ണിജോസഫ് എം എൽ എ, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. ദുരന്തത്തിൽ നഷ്ടമുണ്ടായ 40 കെട്ടിട ഉടമകൾക്ക് ചടങ്ങിൽ അഞ്ചുലക്ഷം വീതം നൽകും.
ആറുമാസ കാലാവധിക്കുള്ളിൽ ഒന്നാംഘട്ട പദ്ധതി പൂർത്തിയാക്കും. 1100 സ്‌ക്വയർഫീറ്റ് വീടും എട്ടുസെന്റ് സ്ഥലവുമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. സാങ്കേതികത്വത്തിന്റെയും നിബന്ധനകളുടെയും പേരിൽ സർക്കാർ ലിസ്റ്റിൽ ഇടം നേടാത്തവരും, പാടികളിൽ കഴിഞ്ഞുവന്നിരുന്നവരും ഉൾപ്പെടെ ഈ ഭവനപദ്ധതിയുടെ ഗുണഭോക്താക്കളാവും. ഭവനപദ്ധതിയുടെ രണ്ടാംഘട്ടത്തിനുള്ള സ്ഥലമേറ്റെടുപ്പും പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |