
മിലാൻ: നിലവിലെ റണ്ണറപ്പുകളും മുൻ ചാമ്പ്യന്മാരുമായ ഇന്റർമിലാനെ തകർത്തെറിഞ്ഞ് യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ടിലെത്തി നോർവീജിയൻ വിസ്മയ ക്ലബ് ബോഡോ ഗ്ലിംറ്റ് ചരിത്രമെഴുതി. ഇന്ററിന്റെ തട്ടകമായ മിലാനിലെ സാൻസീറോയിൽ നടന്ന രണ്ടാം പാദ പ്ലേ ഓഫ് പോരാട്ടത്തിൽ 2-1ന് ആതിഥേയരെ വീഴ്‌ത്തിയ ബോഡോ ഇരുപദങ്ങളിലുമായി ആകെ 5-2ന്റെ ഗംഭീരജയത്തോടെയാണ് നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്തത്. സ്വന്തം മൈതാനത്ത് നടന്ന ഒന്നാം പാദ പ്ലേ ഓഫിൽ 3-1ന്റെ ജയം ബോഡോ സ്വന്തമാക്കിയിരുന്നു.
സാൻസീറോയിൽ നടന്ന രണ്ടാം പാദത്തിൽ ജെൻസ് പീറ്റർ ഹോഗും ഹാക്കോൺ എവ്‌ജനുമാണ് ബോഡോയ്‌ക്കായി ലക്ഷ്യം കണ്ടത്. ഹാക്കോണിന്റെ ഗോളിന് അസിസ്റ്റ് നൽകിയതും ഹോഗായിരുന്നു. അലേസാന്ദ്രോ ബാസ്‌റ്റോണി ഇന്ററിനായി ഒരു ഗോൾ മടക്കി.
നേരത്തേ കരുത്തരായ മാഞ്ചസ്റ്റർ സ ിറ്റിയേയും അത്‌ലറ്റിക്കോ മാഡ്രിഡിെയും ബോഡോ കീഴടക്കിയിരുന്നു.
അലക്സാണ്ടർ സൊർലോത്തിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ പ്ലേഓഫ് പോരാട്ടത്തിൽ 4-1ന്റെ ജയം നേടിയ അത്‌ലറ്റിക്കോ മാഡ്രിഡും അവസാന പതിനാറിൽ ഇടം നേടി. ഇരുപാദങ്ങളിലുമായി 7-4നാണ് അത്‌ലറ്റിക്കോയുടെ വിജയം. ആദ്യ പാദത്തിൽ ഇരുടീമും മൂന്ന് ഗോൾ വീത ം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.
ഇംഗ്ലീഷ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡും പ്രീക്വാർട്ടറിൽ എത്തിയിട്ടുണ്ട്. പ്ലേഓഫിൽ ഇരുപാദങ്ങളിലുമായി 9-3ന് ക്വാറബാഗ് എഫ്.കെയെ കീഴടക്കിയാണ് ന്യൂകാസിൽ കടന്നത്. ആദ്യ പാദത്തിൽ 6-1ന് ക്വാഗബാഗിനെ വീഴ്‌ത്തിയ ന്യൂകാസിൽ രണ്ടാം പാദത്തിൽ 3-2ന്റെ ജയമാണ് നേടിയത്. പ്ലേഓഫ് രണ്ടാം പാദത്തിൽ സ്വന്തം തട്ടകത്തിൽ ഗോൾ രഹിത സമനിലയിൽ കുടുങ്ങിയെങ്കിലും ആദ്യപാദത്തിൽ നേടിയ 2-0ജയത്തിന്റെ പിൻബലത്തിൽ ജർമ്മൻ ക്ലബ് ് ലെവർകുസൻ ഗ്രീക്ക് ക്ലബ് ഒളിമ്പിയാക്കോസിനെ മറികടന്ന് നോക്കൗട്ടിലെത്തി.
2- യൂറോപ്യൻ ചാമ്പ്യൻസ് ് ലീഗിന്റെ നോക്കോൗട്ടിലെത്തുന്ന രണ്ടാമത്തെ നോർവീജിയൻ ടീമാണ് ബോഡോ ഗ്ലിംറ്റ്
42,000- നോർവേയിലെ നോർഡ്‌ലാൻഡ് കൗണ്ടിയിലെ മുനിസിപ്പാലിറ്റിയായയ ബോഡോയിലെ ആകെ ജനസംഖ്യ 42,000 മാത്രമാണ്.
കാശ്‌മീരിന്റെ കൈയിൽ
ഹുബ്ബാലി: രഞ്ജി ട്റോഫി ഫൈനലിൽ ജമ്മു കാശ്‌മീർ മികച്ച നിലയിൽ. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 527/6 എന്ന നിലയിലാണ്. 284/ 2 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച കാശ്‌മീരിന് സെഞ്ച്വറി നേടിയ ശുഭം പുൻദിറിന്റെ (121) വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. പരിക്കിനെ തുടർന്ന് ആദ്യദിനം മടങ്ങിയ ക്യാപ്‌ടൻ പരസ് ദോഗ്ര (70) തിരിച്ചെത്തി അർദ്ധ സെഞ്ച്വറി നേടി. അബ്ദുൾ സമദ് (61), കൻഹയ്യ വധവൻ (70), സഹിൽ ലോട്ര (പുറത്താകാതെ 57) എന്നിവരും അർദ്ധ സെഞ്ച്വറി തികച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |