
കൊച്ചി: തൃക്കാക്കര സാംസ്‌കാരിക കേന്ദ്രത്തിന്റെ മാനവസേവ പുരസ്‌കാരത്തിന് ആശ്വാസം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഷൈജു കേളന്തറയെ തിരഞ്ഞെടുത്തു. 25,000രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 14വർഷമായി വൃക്കരോഗികളുടെ ഇടയിൽ നടത്തുന്ന പ്രവർത്തനങ്ങൾ മാനിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ ഡോ.എം.സി. ദിലീപ് കുമാർ, തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് എ.സി.കെ. നായർ,പോൾ മേച്ചേരിൽ, സലീം കുന്നുംപുറം എന്നിവർ അറിയിച്ചു. മാർച്ച് 7ന് വൈകിട്ട് 5.30ന് തൃക്കാക്കര സംസ്‌കാരിക കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌ക്കാരം നൽകും. കെ.എസ്.ഇ.ബി.കളമശേരി ഇലക്ട്രിക്കൽ സെക്ഷനിലെ സീനിയർ സൂപ്രണ്ടും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമാണ് ഷൈജു കേളന്തറ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
