
കൊച്ചി: കേരളത്തിലെ ഹിന്ദു പിന്നാക്കാവസ്ഥയെപ്പറ്റി പഠിച്ച് പരിഹാരം നിർദ്ദേശിക്കാൻ കമ്മിഷനെ നിയമിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി ബാബു ആവശ്യപ്പെട്ടു. മുസ്ലിം വിഭാഗങ്ങൾക്ക് വേണ്ടി പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയും ക്രൈസ്തവർക്ക് വേണ്ടി ജെ.ബി കോശി കമ്മീഷനും നിശ്ചയിച്ച സർക്കാർ ഹിന്ദുക്കളുടെ അവശതകളെ കണ്ടില്ലെന്ന് നടിക്കുന്നത് സാമൂഹ്യ അനീതിയും കടുത്ത വിവേചനവുമാണ്. ഭൂരഹിതരും ഭവനരഹിതരുമായ പട്ടികവിഭാഗക്കാരായ ഹിന്ദുക്കൾ അനുഭവിക്കുന്ന പ്രശ്നങ്ങളോട് സർക്കാർ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. ലത്തീൻ കത്തോലിക്കർക്കുള്ള ജാതി സർട്ടിഫിക്കറ്റ് ബിഷപ്പിന്റെ ശുപാർശ പ്രകാരം നൽകാമെന്ന തീരുമാനം പുന:പരിശോധിക്കണമെന്നും ഇത് സാമുദായിക അസന്തുലനം സൃഷ്ടിക്കുമെന്നും ബാബു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |