
കളമശേരി: നുവാൽസ് ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് സംഘടിപ്പിച്ച ദാക്ഷായണി വേലായുധൻ സ്മാരക പ്രഭാഷണം നുവാൽസ് മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ.കെ.സി.സണ്ണി നിർവഹിച്ചു. നുവാൽസ് വൈസ് ചാൻസലർ പ്രൊഫ.ഡോ.ജി.ബി.റെഡ്ഡി ഉദ്ഘാടനം നിർവഹിച്ചു. കേരള കേന്ദ്ര സർവകലാശാല അസോസിയേറ്റ് പ്രൊഫ.ഡോ.ഗിരീഷ് കുമാർ ജെ, രജിസ്ട്രാർ ഡോ.ലിന അക്ക മാത്യു, ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് ഡയറക്ടർ ഡോ.കെ.അഭയചന്ദ്രൻ, അസിസ്റ്റന്റ് പ്രൊഫസർ ഡോ.കെ.എൽ നമിത, വിദ്യാർത്ഥി കോ ഓർഡിനേറ്റർമാരായ അഹമ്മദ് നാസർ, കാവേരി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |