മലപ്പുറം : എൻ.എസ്.എസ് ഏറനാട് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ 56-ാമത് മന്നം സമാധിദിനാചരണം നടന്നു. താലൂക്ക് യൂണിയൻ ഓഫീസിൽ പ്രസിഡന്റ് ആർ.എ ഹരിദാസൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.ശ്രീജിത്ത്, യൂണിയൻ ഭാരവാഹികളായ വിജയൻ നായർ, വി.എൻ. സത്യാനന്ദ്, കെ.രഘുനാഥ്, പ്രതിനിധി സഭാ അംഗം അഡ്വ. കെ.പി. ബാബുരാജ്, വനിതായൂണിയൽ പ്രസിഡന്റ് സന്തോഷ് കുമാരി, വിവിധ കരയോഗങ്ങളിലെ ഭാരവാഹികൾ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വിമല , സാവിത്രി, ഉഷാവിജയൻ എന്നിവരുടെ രാമായണ പാരായണം, സമൂഹപ്രാർത്ഥന, പ്രതിജ്ഞ പുതുക്കൽ എന്നിവ ദിനാചരണത്തോട് അനുബന്ധിച്ച് നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |