SignIn
Kerala Kaumudi Online
Friday, 27 February 2026 4.25 AM IST

സുഗന്ധവ്യഞ്ജന വിപണിയിൽ കനത്ത ചാഞ്ചാട്ടം

Increase Font Size Decrease Font Size Print Page
spice-market

കൊച്ചി: സുഗന്ധവ്യഞ്ജന ഉത്പാദനത്തിലും വിപണനത്തിലും നടപ്പു സാമ്പത്തികവർഷം ചാഞ്ചാട്ടമുണ്ടാകുമെന്ന് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം വിലയിരുത്തി. നടപ്പുവർഷം വിതരണ രംഗത്തും വിലയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്ന് സമാപന ദിവസത്തെ റിപ്പാർട്ടുകൾ വ്യക്തമാക്കുന്നു.

മുളക് ഉത്പാദനം കുത്തനെ കുറയുകയാണ്. മഞ്ഞൾ ഉത്പാദനം ഉയരും. ചൈനയിലെ വർദ്ധിച്ച ഉത്പാദനം ഇഞ്ചിയെ ബാധിക്കും. 20 ലക്ഷം ടണ്ണുമായി ഇന്ത്യ ഏറ്റവും വലിയ മുളക് ഉത്പാദക രാജ്യമാണെങ്കിലും 35–40 ശതമാനം വരെ ഉത്പാദന ഇടിവുണ്ടായേക്കും. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ കൃഷിയിടം കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനവും ദോഷകരമാകും. സംഭരണം കൂടിയെങ്കിലും ലഭ്യത 30 ശതമാനം വരെ താഴും. ജനുവരി മുതൽ വില ഉയർന്നേക്കും.

മഞ്ഞൾ ഉത്പാദനത്തിന്റെ 80 ശതമാനം ഇന്ത്യയിലാണ്. നടപ്പുവർഷം 15 ശതമാനം ഉത്പാദനം കൂടിയേക്കും. മഹാരാഷ്ട്രയിൽ കൃഷി വർദ്ധിച്ചെങ്കിലും അധികമഴ മൂലം വിളവിൽ കുറവുണ്ടാകും.

മഞ്ഞൾ വില കഴിഞ്ഞവർഷം ഉയർന്നെങ്കിലും ഇത്തവണ 16 ശതമാനം വരെ ഇടിഞ്ഞു.

ലോകത്തിലെ രണ്ടാമത്തെ വലിയ ഇഞ്ചി ഉത്പാദക രാജ്യമായ ഇന്ത്യയിലെ ഉത്പാദനം 12 ശതമാനം കുറഞ്ഞു.

TAGS: BUSINESS, SPICES MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.