കോഴിക്കോട്: ദേശീയ ശാസ്ത്ര വാരാചരണത്തിന്റെ ഭാഗമായി മേഖലാ ശാസ്ത്ര കേന്ദ്രവും ദയാപുരം കോളേജിലെ വിദ്യാർത്ഥികളും സംയുക്തമായി 'അന്ധവിശ്വാസങ്ങൾക്കെതിരേ' എന്ന പ്രമേയത്തിൽ മൂകാഭിനയം സംഘടിപ്പിച്ചു. ദയാപുരം കോളേജിലെ 10 ഓളം വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം, ശാസ്ത്രീയ ചിന്തയും യുക്തിബോധവും ജീവിതത്തിൽ എത്രമാത്രം അനിവാര്യമാണെന്ന് വ്യക്തമാക്കി. വിവിധ സ്‌കൂളുകളിൽ നിന്ന് 100ലധികം വിദ്യാർത്ഥികളും മൂകാഭിനയം കാണാനെത്തിയിരുന്നു. 23 മുതൽ ഇന്നുവരെ നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് ശാസ്ത്രത്തെയും കണക്കിനേയും അടുത്തറിയാനുള്ള അവസരങ്ങളാണ് ഒരുക്കിയത്. മേഖലാ ശാസ്ത്ര കേന്ദ്രം ആൻഡ് പ്ലാനറ്റേറിയത്തിലെ പുതിയ സയൻസ് ക്ലബായ ശാസ്ത്ര ദീപത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |