
കാഞ്ഞങ്ങാട് : മാലിന്യ പ്രശ്നം കൊണ്ട് വീർപ്പുമുട്ടുന്ന അരയി പുഴയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ വി.വി.രമേശനു നിവേദനം നൽകി. പ്രദേശത്ത് നിരീക്ഷണ ക്യാമറകളും ബോധവത്ക്കരണ ബോർഡുകളും സ്ഥാപിക്കുമെന്ന് സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ എം സുമതി, മഹമൂദ് മുറിയനാവി എന്നിവർ നിവേദസംഘത്തെ അറിയിച്ചു.പുഴയും പരിസര പ്രദേശങ്ങളും യുവജന സംഘടനകളുടെ സഹകരണത്തോടെ ശുചീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.
യൂത്ത് കോൺഗ്രസ്, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, മണ്ഡലം പ്രസിഡന്റ് വിനീത് , നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കൃഷ്ണലാൽ തോയമ്മൽ, മണ്ഡലം സെക്രട്ടറിമാരായ സുനീഷ് അരയി, സുഭേഷ് കാർത്തിക, സജിത്ത് ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
