
കൊച്ചി: ഗോവയിൽ സമാപിച്ച ഇന്ത്യ എനർജി വീക്കിന്റെ ഭാഗമായി സംഘടിപ്പിച്ച അവിന്യ എനർജി സ്റ്റാർട്ടപ്പ് ചലഞ്ച് 2026 മത്സരത്തിൽ മലയാളി സ്റ്റാർട്ടപ്പ് ട്രാൻസ്‌മിയോ ഐ.ടി സൊല്യൂഷൻസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. പൈപ്പ് ലൈനുകൾ, കിണറുകൾ, കാർബൺ ക്യാപ്ചർ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഫൈബർ സെൻസിംഗ് സംവിധാനത്തിനാണ് അംഗീകാരം ലഭിച്ചത്. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി, പെട്രോളിയം മന്ത്രാലയം സെക്രട്ടറി നീരജ് മിത്തൽ എന്നിവരിൽ നിന്ന് ട്രാൻസ്‌മിയോ സി.ഇ.ഒയും സ്ഥാപകനുമായ സഫിൽ സണ്ണി, ഡയറക്ടർ രാകേഷ് മിശ്ര എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
