
വൈക്കം : ഉദയനാപുരം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതി പ്രസിഡന്റ് കെ. ജി. രാജു ഉദ്ഘാടനം ചെയ്തു. 34 പട്ടികജാതി വിദ്യാർത്ഥികൾക്കാണ് ലാപ്‌ടോപ്പുകൾ നൽകിയത്. വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജയേഷ് ബാബു പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാൻ കമ്മറ്റി ചെയർമാൻ കെ. ദീപേഷ് ക്ഷേമകാര്യ സ്റ്റാൻ: കമ്മറ്റി ചെയർമാൻ ജസീന ഷാജുദ്ദീൻ, പഞ്ചായത്തംഗങ്ങളായ അജിതാ മധു, വി.ബിൻസ്, ഗീതാ ഷാജി, സുമേഷ് കൊല്ലേരി, സാബു മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |