തളിപ്പറമ്പ്: കേരള പത്മശാലിയ സംഘം തളിപ്പറമ്പ ശാഖ അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. പൂക്കോത്ത് തെരുവിലെ
കെ.പി.എസ് ഹാളിൽ നടന്ന കൂട്ടായ്മയിൽ ശാഖാ പ്രസിഡന്റ് പി. മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൂട്ടായ്മയിൽ വെച്ച് തളിപ്പറമ്പ് നഗരസഭ കൗൺസിലർ കുട്ടുവൻ രൂപേഷ് മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ് എം. ബാലകൃഷ്ണൻ, കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ. രഞ്ജിത്ത്, വനിതാ വിഭാഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്യാമള ശശിധരൻ, ശാഖാ വൈസ് പ്രസിഡന്റ് എം. ജനാർദ്ദനൻ, ജോയിന്റ് സെക്രട്ടറി യു. ശശീന്ദ്രൻ, ശാഖാ മുൻ പ്രസിഡന്റ് കെ. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി കെ. രമേശൻ സ്വാഗതവും യുവജന വിഭാഗം പ്രസിഡന്റ് പി. സുജേഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |