
കറാച്ചി: യുഎസ്- ഇസ്രയേൽ സംയുക്താക്രമണത്തിൽ വിമാന സർവീസുകൾ നിർത്തിവച്ചതിന് പിന്നാലെ പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ മലയാളികൾ കുടുങ്ങി. മൂന്ന് മലയാളികൾ അടക്കം എട്ട് ഇന്ത്യൻ പൗരന്മാരാണ് കറാച്ചിയിൽ കുടുങ്ങിയതെന്നാണ് വിവരം. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ രശ്മി മേനോൻ, മകൾ സ്മൃതി മേനോൻ (3) എന്നിവരാണ് കുടുങ്ങിയത്. അസർബെെജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവെെത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരായിരുന്നു.
സംഘർഷത്തെ തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു. ഇവർ കുവെെറ്റിൽ നിന്നുള്ള ലോക കേരള സഭാംഗം വഴി നോർക്ക റൂട്ടിനെ ബന്ധപ്പെട്ടു. വിഷയത്തിൽ കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇടപ്പെട്ട് ഇവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |