കൊല്ലം: നാലുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും. പുനലൂർ ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി സ്‌പെഷ്യൽ ജഡ്ജ് അരവിന്ദ് ബി.ഇടയോടിന്റെതാണ് വിധി. തമിഴ്‌നാട് നാഗപ്പട്ടണത്തുനിന്ന് കൊല്ലം വെസ്റ്റ് ലക്ഷ്മിനട തോട്ടത്തിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന കലൈവനൻ കാമരാജാണ് പ്രതി.
2023 ജൂണിലായിരുന്നു സംഭവം. പെൺകുട്ടിയുമായുണ്ടായിരുന്ന പരിചയം ദുരുപയോഗം ചെയ്ത പ്രതി അതിക്രൂരമായി നിരവധി തവണ കുട്ടിയെ ഉപദ്രവിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ഷഫീക്കിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ ശ്രീലാൽ,ജലജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ കെ.പി.അജിത്ത് പ്രോസിക്യൂഷനുവേണ്ടി ഹാജരായി.എ.എസ്.ഐ ജയകുമാരി പോസിക്യൂഷൻ സഹായിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |