ചങ്ങനാശേരി: മഹാത്മ നേച്ചർ ആൻഡ് അനിമൽ കൺസർവേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വീടുകളിൽ ഒരിനം പച്ചക്കറിയെങ്കിലും ജൈവ അധിഷ്ഠിതമായി കൃഷി ചെയ്യുന്നത് സംബന്ധിച്ച ജൈവകൃഷി പ്രോത്സാഹന സെമിനാർ വി.ബി.യു.പി സ്‌കൂൾ ഹാളിൽ തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സേവ്യർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി ഡോ.വി.എസ് പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. വി.ബി.യു.പി സ്‌കൂൾ മാനേജർ ജി.നീലകണ്ഠൻ പോറ്റി മുഖ്യപ്രഭാഷണം നടത്തി. വീട്ടുവളപ്പിലെ ജൈവ അധിഷ്ഠിത പോഷകതോട്ടം എന്ന വിഷയത്തിൽ കൃഷിവകുപ്പ് റിട്ട. അസിസ്റ്റന്റ് ഡയറക്ടർ ജോസഫ് ജോർജ് സെമിനാർ നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |