
തൃശൂർ: ജൂബിലി മിഷൻ ആശുപത്രിയിൽ ഹൈപ്രിസിഷൻ സർജിക്കൽ മൈക്രോസ്‌കോപ് സ്ഥാപിച്ചു. സ്ഥാപനത്തിന്റെ പ്ലാറ്റിനം ജൂബിലി വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ ഉപകരണം പ്രവർത്തനസജ്ജമാക്കിയത്. ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ആശീർവാദച്ചടങ്ങിന് നേതൃത്വം നൽകി. സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ശ്രീകുമാർ പിള്ളയും സീനിയർ സ്‌കൾ ബേസ് സർജൻ ഡോ. രാജേഷ് രാജ് ജോർജും ചേർന്ന് സ്വിച്ച്ഓൺ നിർവഹിച്ചു. ന്യൂറോ സർജറി, ഇ.എൻ.ടി, ഓങ്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ സൂക്ഷ്മ ശസ്ത്രക്രിയകൾ കൃത്യതയോടെ നിർവഹിക്കാൻ ഈ ഹെെപ്രിസിഷൻ സർജിക്കൽ മൈക്രോസ്‌കോപ് സഹായകരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
