മുക്കം : കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ തെരുവുനായകൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകി. ഗ്രാമപഞ്ചായത്തിന്റെയും തേക്കുംകുറ്റി മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. തെരുവുനായകൾ കൂടുതലുളള മുരിങ്ങുംപുറായി, നോർത്ത്കാരശ്ശേരി , കറുത്ത പറമ്പ്,വലിയപറമ്പ്,നെല്ലിക്കാപറമ്പ്, സർക്കാർപറമ്പ്, കക്കാട്, കാരശ്ശേരി, ചോണാട്, കാരമൂല, കുമാരനെല്ലൂർ, ആനയാംകുന്ന് എന്നിവിടങ്ങളിലാണ് കുത്തിവെപ്പ് നടത്തിയത്. നായപിടുത്തത്തിൽ വിദഗ്ദ്ധരായ സന്നദ്ധപ്രവർത്തകരെ പങ്കെടുപ്പിച്ചായിരുന്നു പരിപാടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൾ അക്ബർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ആരിഫ്, ഡോ.എൻ വിനീഷ്, വെറ്ററിനറി സർജൻ പ്രസന്നകുമാർ, അസി.ഫീൽഡ് ഓഫീസർ, സന്നദ്ധ പ്രവർത്തകൻ ബാബു എള്ളങ്ങൽ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |