ഇരിട്ടി: മഹാത്മാഗാന്ധി കോളേജിൽ നിന്നും വിരമിക്കുന്ന പ്രൊഫസർ ഡോ. ഷിജോ എം. ജോസഫ്, അസോസിയേറ്റ് പ്രൊഫസർ കെ.വി പ്രമോദ് കുമാർ, ഹെഡ് അക്കൗണ്ടന്റ് പി.കെ. സതീശൻ എന്നിവർക്കായി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം അഡ്വ. സണ്ണിജോസഫ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ മുഖ്യഭാഷണം നടത്തി. കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാ ചെയർമാൻ വി. വിനോദ്‌കുമാർ മുഖ്യാതിഥിയായി. യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. ഡോ. ജോബി ജോസ്, മുൻ എക്‌സാമിനേഷൻ കൺട്രോളർ പ്രൊഫ. പി. ബാബു ആന്റോ, എക്‌സാമിനേഷൻ കൺട്രോളർ പ്രൊഫസർ ഡോ. കെ. ജിതേഷ്, ഇരിട്ടി മുൻസിപ്പാലിറ്റി കൗൺസിലർ കെ.കെ ഉണ്ണികൃഷ്ണൻ, ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി വൈ.വൈ. മത്തായി, ട്രഷറർ സത്യൻ കൊമ്മേരി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |