
കൊച്ചി: വോളിബാളിലൂടെ നാടിനെ പ്രശസ്തിയിലേക്കുയർത്തിയ നാമക്കുഴി സഹോദരിമാർക്ക് ആദരമൊരുക്കാൻ ഡാൽമിയ സിമെന്റ്സും നാമക്കുഴി പൗരാവലിയും. മാർച്ച് 8ന് വൈകിട്ട് 4.30ന് നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടക്കുന്ന ചടങ്ങിൽ എം.എൽ.എമാരായ മാണി സി. കാപ്പൻ,അനൂപ് ജേക്കബ് എന്നിവർ പങ്കെടുക്കും. കെ.സി. ഏലമ്മ, വി.കെ. സാറാമ്മ, പി.കെ. ഏലിയാമ്മ, പി.സി. ഏലിയാമ്മ, വി.വി. അന്നക്കുട്ടി, വി.കെ. ലീല, പി. ലീലാമ്മ, എം.എൻ. അമ്മിണി എന്നിവരെയാണ് ആദരിക്കുക. പിറവം നഗരസഭ, മുളക്കുളം, വെള്ളൂർ, ഇലഞ്ഞി, ഉഴവൂർ, ഞീഴൂർ പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടിയെന്ന് സംഘാടകരായ സലീം കരുണാകരൻ, ജോയ് തോമസ്, ഷാജി വർഗീസ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |