
കൊച്ചി: കളമശേരി ഡിജിറ്റൽ ഹബിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച 'ബിൽഡ് ഫോർ ഇന്ത്യ" ഏജന്റിക് എ.ഐ ഹാക്കത്തണിൽ അഞ്ച് ടീമുകൾ വിജയികളായി. സെഡ് ഹാക്ക്, ലോറിയൽ, ലാറെസ് എ.ഐ, കൽടെക് , ടീം 420 എന്നീ ടീമുകളാണ് വിജയികൾ. ഇവർ വികസിപ്പിച്ച എ.ഐ കോൺടാക്‌ട് സെന്ററുകൾ, വെരിഫിക്കേഷൻ ടൂളുകൾ, ഇൻഡസ്ട്രി മോണിറ്ററിംഗ് സംവിധാനങ്ങൾ എന്നിവ ഹാക്കത്തണിൽ അവതരിപ്പിച്ചു. വിജയികൾക്ക് സാമ്പത്തിക സഹായത്തിന് പുറമെ ഇൻക്യുബേഷൻ സൗകര്യം, മെന്റർഷിപ്പ്, വ്യവസായ പ്രമുഖരുമായുള്ള ആശയവിനിമയം, സ്റ്റാർട്ടപ്പ് മിഷൻ വഴിയുള്ള ഫണ്ടിംഗ് അവസരങ്ങൾ ലഭിക്കും. കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |