മുക്കം: ആനയാംകുന്ന് വയലിൽ മോയിഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഐ. ടി ലാബ് നവീകരിച്ചു. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് അബൂബക്കർ മലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധി വയലിൽ അഷറഫ് മോൻ മുഖ്യാതിഥിയായി. പ്രധാനാദ്ധ്യാപകൻ അനിൽശേഖർ, സമാൻ ചാലൂളി, വി.മുജീബ് എന്നിവർ പ്രസംഗിച്ചു. ഇജാസ് അഹമ്മദ്, നയൻതാര, അനുഷ വിൽസൺ, മെർലിൻ, ഷായിസ്ത, പി.പിസജ്ന, സമീർ അഹമ്മദ്, ഇസാഖ് കാരശ്ശേരി, രോഷ്ന ബാഷ, കെ.എസ് ബുഷ്റ , സഫീർ കട്ടിപ്പാറ എന്നിവർ നേതൃത്വം നൽകി.
ഐ.ടി രംഗത്ത് ജില്ല, സംസ്ഥാന തലങ്ങളിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ സ്കൂളിന് നവീകരിച്ച ലാബ് ഏറെ പ്രയോജനപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |