
തിരുവല്ല : കഥകളി പ്രിയനായ ശ്രീവല്ലഭ സ്വാമിയുടെ തിരുമുറ്റത്ത് നടന്ന കലോത്സവ കഥകളിയിൽ മൂന്ന് മത്സരാർത്ഥികൾക്ക് ആശാനായത് ഫാക്ട് ബിജു ഭാസ്‌കർ. മൂന്ന് കോളേജുകളിൽ നിന്ന് എത്തിയ ശിഷ്യരിൽ ഒരാൾക്ക് രണ്ടാം സ്ഥാനവും രണ്ടുപേർക്ക് എ ഗ്രേഡും ലഭിച്ചു.
എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിലെ പി.പാർവതി നമ്പൂതിരി, തേവര എസ്.എച്ച്. കോളേജിലെ വർഷ ശ്രീധർ, കോതമംഗലം എം.എ കോളേജിലെ സ്വാസിക എന്നിവരാണ് ബിജു ഭാസ്‌കറിന്റെ ശിക്ഷണത്തിൽ ഇറങ്ങിയത്.
പാർവതി ബകവധവും വർഷ കാലകേയവധവും അവതരിപ്പിച്ചപ്പോൾ, സ്വാസിക രാവണോത്ഭവമായാണ് വേദിയിലെത്തിയത്. പാർവതിക്കാണ് രണ്ടാം സ്ഥാനം. ഏഴ് വർഷമായി ബിജു ഭാസ്‌കറിന് കീഴിലാണ് പരിശീലനം. വർഷയും ഏഴ് വർഷമായി ബിജുവിനൊപ്പമുണ്ട്. മൂന്ന് വർഷമേ ആയിട്ടുള്ളൂ സ്വാസിക ശിഷ്യയായിട്ട്.
ആലുവയിൽ ഫാക്ട് സ്ഥാപകനായ എം.കെ.കെ.മേനോന്റെ പേരിലുള്ള കഥകളി പഠന കേന്ദ്രവും ബിജു നടത്തുന്നുണ്ട്. മഹാരാജാസ് കോളേജിലെ പ്രണവിനാണ് ഒന്നാംസ്ഥാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |