
തിരുവല്ല : 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോളേജ് പഠനം ആരംഭിച്ച അനൂപ്.എസ്.വി കലോത്സവത്തിന് എത്തിയത് ഭാര്യയും രണ്ടുമക്കളുമായി. സാമ്പത്തിക പരാധീനതമൂലം കോളേജ് പഠനം മുടങ്ങിയതോടെ സിനിമാട്ടോഗ്രാഫിയിലൂടെ ജീവിതമാർഗം കണ്ടെത്തുകയായിരുന്നു. ഇപ്പോൾ പരുമല ദേവസ്വം ബോർഡ് കോളേജിലെ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയായ അനൂപ് 36 ാം വയസിൽ മൈമിലും നാടകത്തിലും ഫോട്ടോഗ്രാഫിയിലുമാണ് പങ്കെടുത്തത്. മൈമിന് എ ഗ്രേഡ് ലഭിച്ചു. കോളേജ് പഠനത്തിനൊപ്പം മെന്റലിസ്റ്റ് ആദിയുടെ ഫോട്ടോഗ്രാഫറുമാണ് അനൂപ്. മാന്നാർ വിശ്വവർശ്ശേരിക്കര തോട്ടനിലത്ത് ശിവൻകുട്ടിയുടെയും വത്സലയുടെയും മകനാണ്. ദീപദാസാണ് ഭാര്യ. ധ്യാൻ, ഇതൾ എന്നിവർ മക്കളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |