പാനൂർ: കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്‌കൂളിന് 17 ലക്ഷം രൂപ ചെലവിട്ട് എം.പിയുടെ ഫണ്ടിൽ നിന്നും വാങ്ങിയ ബസിന്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി നിർവ്വഹിച്ചു. ഭിന്നശേഷി കുട്ടികൾക്കുള്ള ഉപഹാര സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഫസീല അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ, സെക്രട്ടറി എബിൻ ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.പി സമീറ, ലിബിഷ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിജിഷ, മെമ്പർ റജുള, മെമ്പർ ഉഷ, കെ. അശോകൻ, ഇസ്മയിൽ മുത്താറി, വി.പി പ്രകാശൻ, റിനിൽ ചന്ദ്രൻ, നാരായണൻ, മുകുന്ദൻ, മൊയ്തു പത്തായത്തിൽ, സി.ഡി.എസ് ചെയർപേഴ്സൺ എൻ.പി അനിത, അസിസ്റ്റന്റ് സെക്രട്ടറി സാഗർ, ബഡ്സ് സ്‌കൂൾ ടീച്ചർ സ്വേതിനി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |