SignIn
Kerala Kaumudi Online
Friday, 06 March 2026 8.20 AM IST

ഡയപ്പർ ഡിസോൾവറിന് പേറ്റന്റ്

Increase Font Size Decrease Font Size Print Page
f

കൊച്ചി: ഡയപ്പർ, സാനിറ്ററി നാപ്കിൻ എന്നിവ സംസ്‌കരിക്കുന്ന ഉത്പന്നത്തിന് മലയാളി സ്ഥാപനത്തിന് പേറ്റന്റ്. കൊല്ലം പോരേടം ആസ്ഥാനമായ ഹൈജീൻ ലാബോറട്ടറീസാണ് ഉത്പന്നം വികസിപ്പിച്ചത്. മൂന്ന് രാസവസ്തുക്കൾ സംയോജിപ്പിച്ച ഡയപ്പർ ഡിസോൾവർ പൊടിയാണ് ഉത്പന്നം. പൊടി കലക്കിയ വെള്ളത്തിൽ ഡയപ്പറോ നാപ്കിനോ 30 മിനിറ്റ് മുക്കിയാൽ ജെൽ പൂർണമായി ലയിക്കും. കിൻഫ്രയുടെ പിറവന്തൂർ പാർക്കിൽ പ്ളാന്റ് സ്ഥാപിക്കും. മൂന്നു മാസത്തിനകം ഉത്പന്നം വിപണിയിലിറക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തിന് നടപടികൾ ആരംഭിച്ചതായി ഹൈജീൻ സ്ഥാപകൻ ഇമാം ഹസൻ പറഞ്ഞു. ഇൻഡസ്ട്രിയൽ കെമിസ്റ്റ് സാന്ദ്ര നാരായണൻകുട്ടി, അഡ്വ.കെ.വൈ.സുധീന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS: LOCAL NEWS, ERNAKULAM, DIAPER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.