തിരൂർ: തപസ്യ കലാ-സാഹിത്യ വേദിയുടെ സുവർണജയന്തി ആഘോഷത്തിന്റെ ഭാഗമായി തപസ്യ മലപ്പുറം ജില്ല സമിതി അണിയിച്ചൊരുക്കുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന നാടകത്തിന്റെ ആദ്യ പ്രദർശനവും സാംസ്കാരിക സമ്മേളനവും എട്ടിന് വൈകിട്ട് അഞ്ചിന് തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിൽ നടക്കും. തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ മുൻ ഡി.ജി.പി. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യും. തിരൂരിൽ സ്ഥാപിക്കാതെ പോയ തുഞ്ചന്റെ പ്രതിമയുടെ ശില്പി രാജൻ അരിയല്ലൂരിനെ ആദരിക്കും. വാർത്താ സമ്മേളനത്തിൽ തപസ്യ സംസ്ഥാന സെക്രട്ടറി മണി എടപ്പാൾ, ജില്ല പ്രസിഡന്റ് പി.രമാദേവി, ജനറൽ കൺവീനർ കെ.സുകുമാരൻ, ജില്ലാ സമിതി അംഗം സർവം തിരൂർ, ജില്ല സെക്രട്ടറി വിജയൻ കുമ്മറമ്പിൽ, ജില്ല അംഗം ഗോപാലകൃഷ്ണൻ, നാടക സമിതി അംഗം ബിജു കണ്ണൂർ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
