തിരൂർ: അഗതികളും നിരാലംബരുമായ 10 കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന വീടുകളിൽ അവസാന രണ്ട് വീടുകളുടെ കട്ടിലവയ്പ്പും വസ്തു രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരൂർ എസ്.എസ്.എം പോളി ടെക്നിക്കിന് സമീപം ഒരു മനുഷ്യസ്നേഹി സൗജന്യമായി നൽകിയ 40 സെൻ്റ് സ്ഥലം 10 കുടുംബങ്ങൾക്ക് വീടുകൾ വയ്ക്കുന്നതിനായി തുല്യമായി വീതിക്കുകയായിരുന്നു.
8 വീടുകളുടെ നിർമ്മാണം ഇതിനകം
പൂർത്തിയായി. എസ്.എസ്.എം പോളിടെക്നിക്ക് കോളേജ് എൻ.എസ്.എസ് യൂണിറ്റിൻ്റെ സാങ്കേതിക സഹകരണത്തോടെയാണ്
വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്
കോഹിനൂർ നൗഷാദ് ചെയർമാനും
മുജീബ് താനാളൂർ
ജനറൽ കൺവിനറും
ഖാദർ പഞ്ചമി
ട്രഷററുമായ കമ്മിറ്റിക്കാണ് വീടുകളുടെ
നിർമ്മാണ ചുമതല.
തിരൂർ ഐ.ഡി.ബി.ഐ ബാങ്കിൽ തുടങ്ങിയ
ജോയിൻ്റ് എക്കൗണ്ട് വഴിയാണ് നിർമ്മാണത്തിനാവശ്യമായ തുക സ്വീകരിക്കുന്നത്.
വെളളിയാഴ്ച രാവിലെ 9.30ന് കുറുക്കോളി മൊയ്തിൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
തിരൂർ സബ് കളക്ടർ ദിലിപ് കൈനിക്കര വസ്തുവിൻ്റെ രേഖ കൈമാറും.
നഗരസഭ ചെയർപേഴ്സൺ കീഴേടത്ത് ഇബ്രാഹിം ഹാജി അദ്ധ്യക്ഷനാവും.
പത്രസമ്മേളനത്തിൽ
എസ്.എസ്.എം പോളിടെക്നിക് പ്രിൻസിപ്പൽ
ഡോ. പി.ഐ. ബഷീർ, നിർമ്മാണ കമ്മിറ്റി കൺവീനർ
മുജീബ് താനാളൂർ, സി. ജൗഹർ , അൻവർ സുലൈമാൻ, ഖാദർ പഞ്ചമി, കെ. സമദ്
എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |