SignIn
Kerala Kaumudi Online
Friday, 06 March 2026 8.24 AM IST

വിളപ്പിൽ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം

Increase Font Size Decrease Font Size Print Page
vilappil

പഞ്ചായത്ത് ഭരണസമിതി മന്ത്രിക്ക് നിവേദനം നൽകി

മലയിൻകീഴ്: ഗ്രാമീണ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. വിളപ്പിൽ പഞ്ചായത്തിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ,വൈസ് പ്രസിഡന്റ് സി.എസ്.അനിൽ എന്നിവരുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. വെള്ളക്കടവ് പമ്പിംഗ് സ്റ്റേഷന്റെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ജീവനക്കാരുടെ അലംഭാവത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

വിളപ്പിൽ,വിളവൂർക്കൽ,മാറനല്ലൂർ,മലയിൻകീഴ് എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളം മുട്ടുന്നത് പതിവാണ്. വിളപ്പിൽ പഞ്ചായത്തിലെ പുളിയറക്കോണം,വെള്ളൈക്കടവ്,ചെറുകോട്,കാരോട്,പുറ്റുന്മേൽകോണം,കരിവിലാഞ്ചി,മുളയറ,പേയാട്,പടവൻകോട് എന്നിവിടങ്ങളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്.ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം നിശ്ചിത സമയങ്ങളിൽ മാത്രമാണ് കുടിവെള്ളം കിട്ടുന്നത്.എന്നാൽ കഴിഞ്ഞ അഞ്ച് ദിവസമായി ഇവിടെ വെള്ളത്തിന് ക്ഷാമം രൂക്ഷമാണ്.മലയിൻകീഴ് ശ്രീകൃഷ്ണപുരം വാർഡിലുൾപ്പെട്ട മാങ്കുന്ന്
പ്രദേശത്ത് പൈപ്പ് വെള്ളം മുടങ്ങുന്നുണ്ട്.പ്രദേശവാസികളും പ്രതിനിധികളും വാട്ടർ അതോറിട്ടിയുമായി ബന്ധപ്പെടുമ്പോൾ നിശ്ചിത ദിവസങ്ങളിൽ വെള്ളം ലഭ്യമാകും.അതുകഴിഞ്ഞാൽ വീണ്ടും പഴയപടിയാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

മുന്നറിയിപ്പില്ലാതെ

അടുത്തിടെയാണ് പഞ്ചായത്ത് പ്രദേശങ്ങളിൽ മുന്നറിയിപ്പില്ലാതെ കുടിവെള്ളം ദിവസങ്ങളോളം മുടങ്ങിയത്. പ്ലാവിള,പോങ്ങുംമൂട്,കണ്ടല,തൂങ്ങാംപാറ,മാവുവിള,ഊരൂട്ടമ്പലം,മൂലക്കോണം എന്നീ മാറനല്ലൂർ പഞ്ചായത്ത് പ്രദേശത്തും കരിപ്പൂര്,പാലോട്ടുവിള,തച്ചോട്ടുകുന്ന,ചിറ്റിയൂർക്കോട്,അന്തിയൂർക്കോണം,മേപ്പൂക്കട,തച്ചോട്ടുകാവ്, ശാന്തിനഗർ,ശാന്തുംമൂല എന്നീ മലയിൻകീഴ് പഞ്ചായത്ത് പ്രദേശത്തും കാളിപ്പാറ പദ്ധതിയിൽ
നിന്നാണ് കുടിവെള്ളമെത്തേണ്ടത്.എന്നാൽ പലപ്പോഴും ഈ പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങുന്നത് പതിവാണ്.

പൈപ്പ് പൊട്ടലും

കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് ദിവസങ്ങളോളം കുടിവെള്ളം മുടങ്ങാൻ കാരണമാകാറുണ്ട്. ഗ്രാമീണ പ്രദേശങ്ങളിലെ ജലസ്രോതസുകൾ വറ്റിയതാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണം. വിളവൂർക്കൽ പഞ്ചായത്തിലെ പൊറ്റയിൽ,പിടാരം,കീണ,ഈഴക്കോട്, കോളച്ചിറ,ചൂഴാററുകോട്ട,മലയം എന്നീ പ്രദേശങ്ങളിൽ മങ്കാട്ടുകടവിൽ നിന്നാണ് വെള്ളമെത്തേണ്ടത്. കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


TAGS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.