
തിരുവല്ല: സ്ട്രിംഗ് ഇൻസ്ട്രുമെന്റ് വെസ്റ്റേൺ സ്റ്റൈലിൽ ഒന്നാംസ്ഥാനം നിലനിറുത്തിയ തേവര എസ്.എച്ച് കോളേജിലെ ഹൃദ്യ ജോസഫ് ചെന്നൈയിൽ നടക്കുന്ന നാഷണൽ ഇന്റർ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിൽ പങ്കെടുക്കാനുള്ള തീവ്രപരിശീലനത്തിലാണ്. ചൊവ്വാഴ്ചയാണ് മത്സരം. കഴിഞ്ഞവർഷം ഒന്നാംസ്ഥാനം നേടിയതാണ് യൂത്ത് ഫെസ്റ്റിലേക്കുള്ള വഴിതുറന്നത്.
ആലപ്പുഴ ചുങ്കം സ്വദേശിനിയായ ഹൃദ്യ, മൂന്നാം വയസിലാണ് വയലിൻ കൈയിലെടുക്കുന്നത്. അവധിക്കാല ക്ലാസിലെ കൗതുകം പിന്നീട് പാഷനായി. ചെന്നൈയിൽ ഒന്നാം സ്ഥാനം നേടണമെന്ന ആഗ്രഹമുണ്ടെന്നും അതിനുള്ള പരിശീലനത്തിലാണെന്നും ഹൃദ്യ പറഞ്ഞു. വിബ് ജിയോർ വീട്ടിൽ പ്രമോദ് ജോയ് - സിന്ധു ഫിലിപ്പ് എന്നിവരാണ് മാതാപിതാക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
